പാട്ന : ബിഹാറിൽ എൻഡിഎ സഖ്യത്തിൽ തമ്മിലടി മുറുകുന്നു. കേന്ദ്ര നിർദ്ദേശം വന്നിട്ടും ജെഡിയുവിനെതിരെ കടന്നാക്രമണം നടത്തുകയാണ് ബിജെപി നേതാക്കൾ. ബിഹാർ കത്തുമ്പോള്‍ സർക്കാർ ഉറങ്ങുകയാണെന്ന് സംസ്ഥാന വക്താവ് അരവിന്ദ് സിങ് പറഞ്ഞു. ജെഡിയു മുന്നണി മര്യാദ പാലിക്കുന്നില്ല. സഖ്യകക്ഷിയിലെ ഉപമുഖ്യമന്ത്രിയുടെ, പാർട്ടി അധ്യക്ഷൻ്റെ വീട് ആക്രമിക്കുന്ന ഭൗർഭാഗ്യ സംഭവം ഇവിടെ മാത്രമാണ് നടക്കുന്നതെന്നും അരവിന്ദ് സിങ് കുറ്റപ്പെടുത്തി.