ലോസ് ഏഞ്ചല്‍സ്; ലോസ് ഏഞ്ചല്‍സില്‍ നിന്ന് ഹൂസ്റ്റണിലേക്കുള്ള യാത്രക്കിടെ ഫ്ലൈറ്റ് അറ്റന്‍ഡര്‍മാര്‍ തമ്മിലല്‍ വഴക്ക്. ഇതേതുടര്‍ന്ന് വിമാനം പുറപ്പെടാന്‍ ഒരു മണിക്കൂറോളം വൈകി. സ്കൈവെസ്റ്റ് വിമാനമാണ് ജീവനക്കാര്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് വൈകിയത്. മാര്‍ച്ച് 12 നായിരുന്നു സംഭവം. ംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇ എസ് പി എന്‍ അവതാരകനും വിമാനത്തിലെ യാത്രക്കാരനുമായ ആഷ്ലി ബ്രൂവര്‍ ടിക് ടോക്കിലൂടെ പുറത്ത് വച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു.
ഭര്‍ത്താവിനോടൊപ്പം ഇരിക്കാന്‍ വേണ്ടി ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ട്മെന്റിലെ ഒരു യാത്രക്കാരി തനിക്ക് അനുവദിച്ച സീറ്റിനു പകരം മറ്റൊരു സീറ്റ് അനുവദിക്കാന്‍ അഭ്യര്‍ത്ഥിച്ചു. എക്കണോമിക് ക്ലാസിലെ ഒരാളുമായി സീറ്റു മാറാന്‍ കഴിയുമോ എന്നായിരുന്നു യുവതി ആരാഞ്ഞത്. ഇതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഈ ആവശ്യം ഫ്ലൈറ്റിന്റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും എതിരാണെന്നായിരുന്നു ജീവനക്കാരിയുടെ വാദം. ഇതിനെ തുടര്‍ന്ന് ഇരു ജീവനക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു.