ചെന്നൈ:പ്രിയ വർഗീസിന്റെ നിയമനത്തിൽ ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി. സുപ്രീം കോടതിയെ സമീപിക്കാൻ പരാതിക്കാരന് അവകാശമുണ്ട് . മന്ത്രിമാരുടെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല എന്നും ആരിഫ് മുഹമ്മദ് ഖാൻ ചെന്നൈയിൽ പറഞ്ഞു .പ്രിയ വര്‍ഗ്ഗീസിന് അനുകൂലമായ കോടതി വിധിയെ ബഹുമാനിക്കുന്നു എന്ന് അദ്ദേഹം ഇന്നലെ തിരുവനന്തപുരംത്ത് പ്രതികരിച്ചിരുന്നു. വിധിയിൽ വിശദീകരണം നൽകാൻ ഉദ്ദേശിക്കുന്നില്ല. ജുഡീഷ്യറിയെ ബഹുമാനിക്കുന്ന ആളാണെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ തുടര്‍ ചോദ്യങ്ങളോടും ക്ഷുഭിതനായാണ് ഇന്നലെ പ്രതികരിച്ചത്. കോടതി വിധിയിൽ സന്തുഷ്ടനാണോ അല്ലയോ എന്ന കാര്യത്തിന് ഒരു പ്രസക്തിയും ഇല്ലെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.