• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ലൗ ജിഹാദിനെ ചെറുക്കാന്‍ യുവാക്കള്‍ക്ക് ആയുധ പരിശീലനം; ക്യാമ്പിന്‍റെ വീഡിയോ വൈറല്‍, അന്വേഷണവുമായി അസം പോലീസ്

by Web Desk 06 - News Kerala 24
August 2, 2023 : 10:28 am
0
A A
0
ലൗ ജിഹാദിനെ ചെറുക്കാന്‍ യുവാക്കള്‍ക്ക് ആയുധ പരിശീലനം; ക്യാമ്പിന്‍റെ വീഡിയോ വൈറല്‍, അന്വേഷണവുമായി അസം പോലീസ്

വര്‍ഷങ്ങളായി തീവ്ര ഹിന്ദു വിഭാഗങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരുന്ന ലൗ ജിഹാദ് ആരോപണങ്ങള്‍ക്ക് ഇന്നും വ്യക്തമായ അടിസ്ഥാനമോ തെളിവുകളോ കണ്ടെത്താന്‍ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിക്കും കഴിഞ്ഞിട്ടില്ലെങ്കിലും ആരോപണം ഉന്നയിച്ചവര്‍ തങ്ങളുടെ വാദങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇതിനായി സംഘടിത നീക്കങ്ങളും ഈ വിഭാഗങ്ങള്‍ നടത്തുന്നുണ്ടെന്നതിനുള്ള തെളിവുകള്‍ പലതും ഇതിനുമുമ്പും ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി എത്തുകയാണ്. ഇത്തവണ വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമില്‍ നിന്നുള്ള വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ബിജെപി ഭരണത്തിന്‍ കീഴിലുള്ള അസമിലെ തീവ്ര വലതുപക്ഷ സംഘടനയായ രാഷ്ട്രീയ ബജ്‌റംഗ് ദൾ സംഘടിപ്പിച്ച ആയുധ ക്യാമ്പിന്‍റെ വീഡിയോയാണിതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യാമ്പില്‍ 350 യുവാക്കൾക്ക് തോക്കുകളുടെ ഉപയോഗം, ആയോധന കലകൾ, അതിജീവന നൈപുണ്യങ്ങൾ എന്നിവയിൽ പരിശീലനം നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു. മുസ്ലീം മതവിശ്വാസികള്‍ ഹിന്ദു മതവിശ്വാസികളായ സ്ത്രീകളെ പ്രണയം നടിച്ച് മതം മാറ്റുന്നതിനെയാണ് തീവ്രവലതു പക്ഷ സംഘടനകള്‍ ‘ലൗ ജിഹാദ്’ എന്ന പദമുപയോഗിച്ച് വിശേഷിപ്പിക്കുന്നത്. ഇത്തരം ശ്രമങ്ങളെ ചെറുക്കുന്നതിനായി കേഡര്‍മാര്‍ക്കുള്ള പരിശീലനമാണ് ക്യാമ്പിന്‍റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ട് ചൂട്ടിക്കാണിക്കുന്നു. സംസ്ഥാനത്തെ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെ ക്യാമ്പിന്‍റെ സംഘാടകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയ്ക്ക് കത്ത് നല്‍കി.

വീഡിയോയില്‍ ജയ് ശ്രീറാം, വന്ദേ ഭാരതം വിളികള്‍ക്ക് പിന്നാലെ ഒരു കൂട്ടം യുവാക്കള്‍ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുന്നതും കാണാം. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ദരാംഗ് പോലീസിനോട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി അസം ഡിജിപി ജിപി സിംഗ് ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ലൗ ജിഹാദിന്‍റെ കുടുത്ത വിമര്‍ശകനായ മുഖ്യമന്ത്രി വീഡിയോ വൈറലായതിന് പിന്നാലെ സംസ്ഥാനത്ത് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ സമാധാനപരമായ സഹവർത്തിത്വമാണ് താൻ ആഗ്രഹിക്കുന്നതെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തി. അതേസമയം, ‘ജിഹാദും നിർബന്ധിത മതപരിവർത്തനവും പോലുള്ള പ്രശ്നങ്ങൾ സംഘർഷങ്ങൾ സൃഷ്ടിക്കുന്നു’ എന്നും അഭിപ്രായപ്പെട്ട മുഖ്യമന്ത്രി ‘എല്ലാ സമുദായങ്ങൾക്കും നിയമപരമായി വിവാഹപ്രായം നിശ്ചയിക്കുമെന്നും ഒന്നിലധികം വിവാഹങ്ങൾ തടയുമെന്നും ഇക്കാര്യത്തില്‍ കൂടുതൽ നിയമനിർമ്മാണ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന ഒരു നിയമം സംസ്ഥാനത്ത് ഉടൻ നടപ്പാക്കുമെന്നും ഇത്തരം കേസുകളില്‍ ജാമ്യം ലഭിക്കില്ലെന്നും മുഖ്യമന്ത്രി  ഹിമന്ത ബിശ്വശർമ്മ കഴിഞ്ഞ ശനിയാഴ്ച പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസമിലെ ഗോലാഘട്ടിൽ 25 കാരനായ മുസ്ലീം യുവാവ് ഹിന്ദു ഭാര്യയെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Reference Mangaldai video – SP @Darrang_Police has been instructed to regsiter a case under appropriate sections of law & investigate the matter and take lawful action. @assampolice @CMOfficeAssam

— GP Singh (@gpsinghips) July 31, 2023

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

Next Post

ഷംസീറിന്‍റെ പ്രസ്താവനയെ ചൊല്ലി അനാവശ്യ വിവാദം, സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണെന്ന് സിപിഎം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
രാഷ്ട്രീയ ഗൂഢാലോചന ; സ്വപ്‍നയുടെ വെളിപ്പെടുത്തലില്‍ വിശദീകരണത്തിന് സിപിഎം

ഷംസീറിന്‍റെ പ്രസ്താവനയെ ചൊല്ലി അനാവശ്യ വിവാദം, സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണെന്ന് സിപിഎം

ദിവസവും രാവിലെ കുതിർത്ത ബദാം കഴിക്കൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…

ദിവസവും ബദാം കഴിക്കാറുണ്ടോ? അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

ആവശ്യം വര്‍ദ്ധിച്ചു; ഒമ്പത് മാസത്തിനിടെ കുവൈത്തില്‍ വിറ്റത് 10.8 ടൺ സ്വര്‍ണം

സ്വർണ വിലയ്‌ക്കൊപ്പം വെള്ളിയുടെ വിലയും താഴേക്ക്

‘ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കിൽ പരിഭ്രാന്തി വേണ്ട’; വേഗത്തിൽ അറിയിച്ചാൽ പണം തിരിച്ചെടുക്കാമെന്ന് പൊലീസ്

'ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കിൽ പരിഭ്രാന്തി വേണ്ട'; വേഗത്തിൽ അറിയിച്ചാൽ പണം തിരിച്ചെടുക്കാമെന്ന് പൊലീസ്

‘കുഴിച്ചുമൂടിയത് 20 തെരുവുനായ്ക്കളെ, ക്രൂരത’; അന്വേഷണം നടത്തി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്ന് മന്ത്രി

'കുഴിച്ചുമൂടിയത് 20 തെരുവുനായ്ക്കളെ, ക്രൂരത'; അന്വേഷണം നടത്തി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്ന് മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In