മൂവാറ്റുപുഴ : വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 150ഓളം പേർക്ക് മഞ്ഞപ്പിത്തം. ആവോലി പഞ്ചായത്തിലെ നടുക്കരയിൽ ഒരു മാസം മുമ്പ് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് വ്യാപക പരിശോധന നടത്തി. ആവോലിക്കു പുറമെ ചടങ്ങിന് ഭക്ഷണം എത്തിച്ച മാറാടി പഞ്ചായത്തിലും വിവാഹചടങ്ങ് നടന്ന ആരക്കുഴ പഞ്ചായത്തിലും പരിശോധന വ്യാപകമാക്കി. ഭക്ഷണം തയാറാക്കി വിളമ്പിയ കാറ്ററിങ് കമ്പനിയിൽ ഉപയോഗിച്ച വെള്ളത്തിൽനിന്നാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിഗമനം.