തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടില്‍ കഞ്ചാവ് വില്പന നടത്തിവന്ന സ്ത്രീ പിടിയില്‍. മാറനല്ലൂര്‍ അരുവിക്കര മൈലാടുംപാറ കിഴക്കേക്കര പുത്തന്‍ വീട്ടില്‍ വത്സല (45) ആണ് പിടിയിലായത്. അരുവിക്കര ഭാഗത്ത് എക്സൈസ് ഇന്‍സ്പെക്ടര്‍ വി എന്‍ മഹേഷും സംഘവും നടത്തിയ പരിശോധനയിലാണ് വത്സലയെക്കുറിച്ച് വിവരം ലഭിച്ചത്. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2.1 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഒട്ടേറെ കഞ്ചാവ്, ക്രിമിനല്‍ കേസുകളില്‍ പ്രതികളായ അരുവിക്കര സ്വദേശികളായ സഹോദരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് വത്സലയെന്നു എക്സൈസ് അറിയിച്ചു.