കൊച്ചി: കൊച്ചിയിലും യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി. സംഭവത്തില്‍ 5 പേര് പിടിയിലായി. കൊച്ചിയിലെ മുളവുകാടായിരുന്നു സംഭവം നടന്നത്. യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ 3 സ്ത്രീകളടക്കം 5 പേരാണ് പോലീസിന്റെ പിടിയിലായത്. തമിഴ് നാട് തെങ്കാശി സ്വദേശി അഞ്ജു, സഹോദരി മേരി, മേരിയുടെ സുഹൃത്തുക്കളായ വെണ്ണല ആഷിഖ്, ആഷിഖിന്റെ ഭാര്യ ഷഹാന, മട്ടാഞ്ചേരി സ്വദേശി അരുണ്‍ എന്നിവരാണ് മുളവുകാട് പോലീസിന്റെ പിടിയിലായത്.