ന്യൂഡൽഹി : ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാർ പാർലമെന്റിന് മുമ്പിൽ പ്രതിഷേധിച്ചു. രാജ്യസഭാ എംപിമാരായ ജോൺ ബ്രിട്ടാസ്, ശിവദാസൻ, എഎ റഹീം, സന്തോഷ് കുമാർ, ലോക്സഭാ എംപി കെ രാധാകൃഷ്ണൻ തുടങ്ങിയവരാണ് പ്രതിഷേധിച്ചത്. സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസും നൽകി. നേരത്തെ ഹൈബി ഈഡൻ എം പി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. ബെന്നി ബഹന്നാനും നോട്ടീസ് നൽകി. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപിയും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.