കൊച്ചി: അയല്‍വാസിയുടെ വളര്‍ത്തുപൂച്ചയെ തല്ലിക്കൊന്ന സംഭവത്തില്‍ പറയകാട് പുത്തന്‍തറയില്‍ ജേക്കബിനെതിരെ (77) വടക്കേക്കര പൊലീസ് കേസെടുത്തു. ബുധന്‍ രാത്രി ഏഴിനാണ് സംഭവം. പുത്തന്‍ ബംഗ്ലാവ് പി പി പ്രശാന്തിന്റെ മൂന്നുമാസം പ്രായമുള്ള പൂച്ച വീട്ടില്‍ വന്നപ്പോള്‍ ജേക്കബ് തലയ്ക്കടിച്ചുകൊല്ലുകയായിരുന്നു. പ്രശാന്ത് പോലീസില്‍ പരാതി നല്കി. പൂച്ചയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ചിറ്റാറ്റുകര പഞ്ചായത്ത് മൃഗാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. സമീപത്തുള്ള മറ്റു പൂച്ചകളെയും ഇയാള്‍ ഉപദ്രവിക്കുക പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു