ദില്ലി: ജെഎൻയു കാമ്പസിനുള്ളിൽ ഗവേഷക വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. 27 വയസുള്ള പശ്ചിമ ബംഗാൾ സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ ജെഎൻയു വിദ്യാർത്ഥിയല്ലെന്നാണ് സൂചന. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണ ശ്രമം നടന്നത്. രാത്രി 11.45 ന് ജെഎൻയു ഈസ്റ്റ് ഗേറ്റിന് സമീപമായിരുന്നു സംഭവം. വസ്ത്രങ്ങൾ കീറിയ നിലയിൽ പെൺകുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. കാമ്പസിനുള്ളിൽ നിന്ന് ബൈക്കിൽ എത്തിയ വ്യക്തി ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.