ബംഗ്ലൂരു: 1.37 കോടി രൂപയുടെ സ്വർണവുമായി മലയാളി ബംഗ്ലൂരുവില്‍ പിടിയിൽ. മലപ്പുറം സ്വദേശി ഫൈസലാണ് പിടിയിലായത്. ബംഗ്ലൂരു വിമാനത്താവളത്തിൽ വച്ചാണ് ഫൈസല്‍ കസ്റ്റംസിന്റെ പിടിയിലായത്. ദുബായിൽ നിന്നെത്തിയതാണിയാള്‍. 24 സ്വർണ ബിസ്കറ്റുകളാണ് ഇയാളുടെ പക്കല്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയത്.