• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

എത്തിയത് രണ്ട് കാര്‍ഗോ, പെട്ടിയില്‍ സവാള, ഉദ്യോഗസ്ഥര്‍ക്ക് സംശയം; എക്‌സ്റേ പരിശോധനയിൽ കണ്ടെത്തിയത് കഞ്ചാവ്

by Web Desk 06 - News Kerala 24
March 1, 2024 : 1:05 pm
0
A A
0
എത്തിയത് രണ്ട് കാര്‍ഗോ, പെട്ടിയില്‍ സവാള, ഉദ്യോഗസ്ഥര്‍ക്ക് സംശയം; എക്‌സ്റേ പരിശോധനയിൽ കണ്ടെത്തിയത് കഞ്ചാവ്

ദുബൈ: സവാള കയറ്റിയ ഷിപ്പ്‌മെന്റില്‍ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത് വന്‍ കഞ്ചാവ് ശേഖരം. സവാള കയറ്റുമതിയുടെ മറവിലാണ് കഞ്ചാവ് കടത്തിയത്. എന്നാല്‍ വിശദ പരിശോധന നടത്തിയ ദുബൈ കസ്റ്റംസ് അധികൃതര്‍ കഞ്ചാവ് പിടികൂടുകയായിരുന്നു.  ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ 26.45 കിലോ കഞ്ചാവാണ് പിടികൂടിയത്. ആഫ്രിക്കന്‍ രാജ്യത്ത് നിന്നാണ് കാര്‍ഗോയെത്തിയത്. രണ്ട് കാര്‍ഗോകളിലായാണ് കഞ്ചാവ് കടത്തിയത്. ആദ്യത്തെ കാര്‍ഗോയില്‍ നിന്ന് 14.85 കിലോഗ്രാം കഞ്ചാവും രണ്ടാമത്തെ കാര്‍ഗോയില്‍ നിന്ന് 11.6 കിലോഗ്രാം കഞ്ചാവും പിടികൂടി. സംശയം തോന്നിയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു കണ്ടെത്തിയത്. ദുബൈ പൊലീസുമായി സഹകരിച്ചാണ് പരിശോധന നടത്തിയതെന്ന് ദുബൈ കസ്റ്റംസ് അറിയിച്ചു.

ആദ്യ കാര്‍ഗോയില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയിരുന്നു. പെട്ടിക്ക് മുകളില്‍ ചുവന്ന ഉള്ളി എന്നായിരുന്നു രേഖപ്പെടുത്തിയത്. സംശയം തോന്നിയതോടെ എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 14.85 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം അതേ രാജ്യത്ത് നിന്ന് ഇതേ ലബലില്‍ മറ്റൊരു കാര്‍ഗോ കൂടി എത്തി. എന്നാല്‍ കയറ്റുമതി ചെയ്ത കമ്പനിയുടെ പേര് വ്യത്യസ്തമായിരുന്നു. ഉദ്യോഗസ്ഥര്‍ കാര്‍ഗോ എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 11.6 കിലോ ലഹരിവസ്തു കണ്ടെത്തിയത്. ഈ മാസം ആദ്യം ദുബൈ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 6.5 കിലോ ഹാഷിഷ് പിടികൂടിയിരുന്നു. കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് കണ്ടെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജന്മദിനാഘോഷത്തിനിടെ ക്യാമറയുടെ ബാറ്ററി തീർന്നു; വീഡിയോഗ്രാഫറുടെ വായിലേക്ക് വെടിയുതിർത്ത് ക്രൂരത

Next Post

ഭക്ഷണം വാങ്ങാൻ കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ വെടിവയ്പ്, അപലപിച്ച് ലോകരാജ്യങ്ങൾ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഭക്ഷണം വാങ്ങാൻ കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ വെടിവയ്പ്, അപലപിച്ച് ലോകരാജ്യങ്ങൾ

ഭക്ഷണം വാങ്ങാൻ കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ വെടിവയ്പ്, അപലപിച്ച് ലോകരാജ്യങ്ങൾ

‘കറുത്ത വറ്റ് കണ്ടെത്തുന്നതല്ല, പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി ഓർക്കണം’; വി.ഡി സതീശൻ

സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കാരെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നു: വിഡി സതീശൻ

ഒരു പൈനാപ്പിളില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നറിയാമോ?

പെെനാപ്പിൾ പ്രിയരാണോ നിങ്ങൾ ? ഇക്കാര്യങ്ങൾ അറി‍ഞ്ഞിരിക്കൂ

വീട്ടിലൊരു ചെറിയ മദ്യ ഗോഡൗൺ തന്നെ, ഡ്രൈ ഡേയിൽ വിൽപന ലക്ഷ്യം; രഹസ്യമായിത്തന്നെ എക്സൈസുകാരുമെത്തി

വീട്ടിലൊരു ചെറിയ മദ്യ ഗോഡൗൺ തന്നെ, ഡ്രൈ ഡേയിൽ വിൽപന ലക്ഷ്യം; രഹസ്യമായിത്തന്നെ എക്സൈസുകാരുമെത്തി

കേരളം നിയമസംഹിതയില്ലാത്ത സംസ്ഥാനം, പ്രതിഷേധത്തിന് പിന്നിൽ മുഖ്യമന്ത്രി; ഗവർണർ

സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ എസ്എഫ്ഐയുടെ പങ്ക് വ്യക്തം, അവര്‍ അക്രമത്തിലാണ് വിശ്വസിക്കുന്നത്: ഗവര്‍ണര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In