കോഴിക്കോട്: എലത്തൂരിലെ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി തീയിട്ട കോച്ചിലെത്തിച്ചാണ് പൊലീസിെൻറ തെളിവെടുപ്പ്.
കൃത്യം താൻ ചെയ്തതാണെന്നും ബാഗ് തേൻറതാണെന്നുമല്ലാതെ മറ്റൊന്നും ഷാറൂഖ് മൊഴി ഇതുവരെ നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നേരത്തേ പല തവണ തെളിവെടുപ്പിനായി ഒരുങ്ങിയിരുന്നെങ്കിലും ആരോഗ്യ കാരണങ്ങളാൽ വൈകുകയായിരുന്നു. എന്നാൽ, ഒടുവിൽ ഡോക്ടർമാരുടെ പരിശോധനയിൽ പ്രതിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതോടെയാണ് തെളിവെടുപ്പിന് തയ്യാറായത്.
ഡി1 കോച്ചിലാണ് പ്രതി ആദ്യം തീയിട്ടത്. ഡി 2 കോച്ചിലും രക്തക്കറയുണ്ട്. ഇത് തീപ്പൊള്ളലേറ്റവർ പാഞ്ഞെത്തിയതിെൻറതാ വിലയിരുത്തൽ. എന്നാൽ, ഷാറൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ, കൃത്യത്തിന് ശേഷം ഇയാൾ ആരെങ്കിലുമായി സംസാരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തതലഭിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.