ദില്ലി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിനുമെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം കടുപ്പിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രംഗത്ത്.വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും രാജ്യം വലയുമ്പോൾ കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വൃത്തികെട്ട കളി നടത്തുകയാണ്.ജനം ആരോട് പരാതി പറയുമെന്നും കെജ് രിവാൾ ചോദിച്ചു. മദ്യനയക്കേസില്‍ ഒന്നാം പ്രതിയായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കൊപ്പം ഗുജറാത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോവുകയാണെന്ന് അദ്ദേഹം അറിയിച്ചു.ആം ആദ്മി പാർട്ടി ഗുജറാത്തിൻ്റെ മുഖം മാറ്റും. ദില്ലി മോഡൽ ഗുജറാത്തിലും നടപ്പാക്കും.കേന്ദ്ര സർക്കാരിൻ്റെ വിരട്ടലിന് വഴങ്ങില്ലെന്നും ആം ആദ്മി നേതാക്കള്‍ അറിയിച്ചു.