ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളി. കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, കെജ്രിവാൾ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ടെന്നും പറഞ്ഞു. വിചാരണ കോടതിയുടെ അധികാരങ്ങളിൽ ഇടപെടുന്നില്ലെന്നും ഹൈകോടതി വ്യക്തമാക്കി.