ദില്ലി: മാനനഷ്ടക്കേസില്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ഡല്‍ഹി റൂസ് അവന്യൂ കോടതി സമന്‍സ് അയച്ചു. 900 കോടി രൂപയുടെ ക്രെഡിറ്റ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് നല്കിയ മാനനഷ്ടക്കേസിലാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഓഗസ്റ്റ് ഏഴിന് കോടതിയില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എംപി-എംഎല്‍എ കോടതിയിലെ പ്രത്യേക ജഡ്ജി ജസ്റ്റിസ് ഹര്‍ജീത് സിംഗ് ജസ്പാലാണ് സമന്‍സ് അയച്ചിരിക്കുന്നത്.
മാനനഷ്ടക്കേസില്‍ മുഖ്യമന്ത്രിക്ക് സമന്‍സ് അയക്കണമോയെന്നത് സംബന്ധിച്ച കേസ് നേരത്തെ റൂസ് അവന്യൂ കോടതി മാറ്റിവെച്ചിരുന്നു.ഏപ്രിലിലാണ് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് മുഖ്യമന്ത്രിയ്ക്കെതിരെ റൂസ് അവന്യൂ കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയത്. 900 കോടി രൂപയുടെ സഞ്ജീവനി ക്രെഡിറ്റ് സൊസൈറ്റി അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാതി.