അബുദാബി: കേന്ദ്രസര്‍ക്കാരിന്റെ മാറി വരുന്ന നിയമങ്ങള്‍ കാരണം ഗള്‍ഫ് രാജൃങ്ങളില്‍ പ്രവാസികളുടെ മൃതദേഹങ്ങള്‍ കെട്ടി കിടക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരിയുടെ ആരോപണം. ”കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹത്തിന് നാട്ടിലേക്ക് അയക്കുവാന്‍ കാലതാമസം വരുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രൊവിഷണല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ മാത്രമാണ് കാര്‍ഗോയില്‍ നിന്ന് മൃതദേഹങ്ങള്‍ വിട്ടുനല്‍കൂ. മരിച്ച വ്യക്തിയുടെ മൃതദേഹം കൊച്ചിയിലേക്കാണ് അയക്കേണ്ടതെങ്കില്‍ കൊച്ചി വിമാനത്താവളം വഴി മാത്രമേ അപേക്ഷിക്കുവാന്‍ കഴിയുകയുള്ളൂ.” ഇതാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാന്‍ താമസം വരുന്നതെന്ന് അഷ്‌റഫ് പറഞ്ഞു.