ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ ഗ്രൂപ്പ് റൗണ്ട് മത്സര ക്രമം നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് നടപടികൾക്ക് ദോഹയിൽ തുടക്കമായി. കതാറ ഓപേറ ഹൗസിൽ ഖത്തർ സമയം ഉച്ചക്ക് രണ്ടോടെ ചടങ്ങിന് തുടക്കമായി. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, എ.എഫ്.സി ഭാരവാഹികൾ, ഖത്തർ ഫുട്ബാൾ അസോസിയേഷൻ, ഏഷ്യൻ ഫുട്ബാളിലെ മുൻനിര താരങ്ങൾ, യോഗ്യത നേടിയ 24 ടീമുകളുടെയും ക്യാപ്റ്റൻമാരും പരിശീലകരുമെല്ലാം ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ലോകകപ്പ് ഫുട്ബാൾ മത്സങ്ങൾ കഴിഞ്ഞ വേദികളിൽ 2024 ജനുവരി 12നാണ് ടൂർണമെനറ് കിക്കോഫ്. നിലവിലെ ചാമ്പ്യന്മാരുമായ ഖത്തർ ഉൾപ്പെടെ യോഗ്യത നേടിയ 24 ടീമുകളെ ഉൾപ്പെടുത്തിയാണ് നറുക്കെടുപ്പ് നടക്കുന്നത്.
ഏപ്രിൽ ആദ്യ വാരത്തിലെ ഫിഫ റാങ്കിങ്ങിെൻറ അടിസ്ഥാനത്തിൽ നാല് പോട്ടുകളായി തിരിച്ചാണ് നറുക്കെടുപ്പ്. ഖത്തറും, റാങ്കിങ്ങിൽ മുൻനിരയിലുള്ള ജപ്പാൻ (20), ഇറാൻ (24), ദക്ഷിണ കൊറിയ (27), ആസ്ട്രേലിയ (29), സൗദി അറേബ്യ (54) ടീമുകളുമാണ് ഒന്നാം പോട്ടിലുള്ളത്. 101 റാങ്കുകാരായ ഇന്ത്യ നാലാം പോട്ടിലാണ് ഇടം പിടിച്ചത്. നറുക്കെടുപ്പിലൂടെ ഓരോ പോട്ടിൽനിന്നും ഒരു ടീം എന്ന നിലയിൽ ഗ്രൂപ്പിൽ നാല് ടീമുകളാണുണ്ടാവുക. https://www.youtube.com/watch?v=8fhd-OLjO0Y -എന്ന ലിങ്കിൽ തത്സമയം കാണാം.
പോട്ട് 1- (ടീമുകൾ, ഫിഫ റാങ്കിങ്ങ് ക്രമത്തിൽ)
ഖത്തർ (61), ജപ്പാൻ, (20), ഇറാൻ (24), ദക്ഷിണ കൊറിയ (27), ആസ്ട്രേലിയ (29), സൗദി അറേബ്യ (54).
പോട്ട് 2
ഇറാഖ് (67), യു.എ.ഇ (72), ഒമാൻ (73), ഉസ്ബെകിസ്താൻ (74), ചൈന (81), ജോർഡൻ (84).
പോട്ട് 3
ബഹ്റൈൻ (85), സിറിയ (90), ഫലസ്തീൻ (93), വിയറ്റ്നാം (95), കിർഗിസ്താന (96), ലെബനാൻ (99)
പോട്ട് 4
ഇന്ത്യ (101), തജികിസ്താൻ (109), തായ്‍ലൻഡ് (114), മലേഷ്യ (138), ഹോങ്കോങ്ങ് (147), ഇന്തോനേഷ്യ (149).