ഹാങ്‌ചൗ > ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്‌ക്ക് സ്വർണം. ഫൈനലിൽ അഫ്‌ഗാനിസ്ഥാനെതിരായ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചതോടെയാണ് റാങ്കിങ്ങിലെ മുൻതൂക്കം വച്ച് ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാൻ 18.2 ഓവറിൽ 112 ന് 5 എന്ന നിലയിൽ എത്തിയപ്പോഴാണ് മഴ എത്തിയത്. മത്സരം പുനരാരംഭിക്കാൻ കഴിയില്ല എന്ന് ഉറപ്പായതോടെയാണ് ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത്.
ടോസ് നേടിയ ഇന്ത്യ അഫ്‌ഗാനിസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. അഫ്‌ഗാനിസ്ഥാനു വേണ്ടി ഷാഹിദുല്ല 43 പന്തിൽ 49 റൺസെടുത്തു പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഗുൽബദിൻ നായിബ് 24 പന്തിൽ 27 റൺസെടുത്തു. മഴ ശക്തമായി തുടർന്നതോടെ കളി ഉപേക്ഷിക്കാൻ ഏഷ്യന്‍ ഗെയിംസ് സംഘാടകർ തീരുമാനിക്കുകയായിരുന്നു. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ബംഗ്ലദേശ് പാക്കിസ്ഥാനെ കീഴടക്കി.