ന്യൂഡൽഹി : നിയമസഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചാബില്‍ കേന്ദ്ര സേന വിന്യാസത്തിനുള്ള തീരുമാനം ഉടന്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതിനാലാണ് കേന്ദ്രത്തിന്റെ ഈ നടപടി. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്രം അറിയിച്ചു. പഞ്ചാബില്‍ സിആര്‍പിഎഫിനെ വിന്യസിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്ചയില്‍ പഞ്ചാബ് സര്‍ക്കാര്‍ ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും. കര്‍ഷകരുടെ പ്രതിഷേധം കാരണം പ്രധാനമന്ത്രിയുടെ വാഹനം പതിനഞ്ച് മിനിറ്റിലധികം വഴിയില്‍ കിടന്ന സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
സുരക്ഷ വീഴ്ച ഇല്ലെന്നാണ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാര്‍ഗ്ഗമാക്കാന്‍ പെട്ടെന്ന് തീരുമാനമെടുത്തു എന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം. എസ്പിജിയും സംഭവത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്.