ഡല്‍ഹി : ഇറ്റലി സന്ദര്‍ശനം മതിയാക്കി രാഹുല്‍ ഗാന്ധി മടങ്ങിയെത്തും. നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും. ഒരു മാസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി ഇറ്റലിക്ക് പോയത്. എന്നാല്‍ അടിയന്തരമായി മടങ്ങിയെത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങിയെത്തുന്നത്. വ്യത്യസ്ഥ സംസ്ഥാങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സുഗമമായി പൂര്‍ത്തിയാക്കാം എന്നാണ് കോണ്‍ഗ്രസ് കരുതിയിരുന്നത് പക്ഷെ ആ വിധത്തിലല്ല കാര്യങ്ങള്‍ പോകുന്നത്, പഞ്ചാബിലും ഉത്തരാഖണ്ഡിലും വലിയ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് നേരിടുന്നു. ഉത്തരാഖണ്ഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടല്‍ അനിവാര്യമാണ്. പഞ്ചാബിലെ കാര്യത്തില്‍ സ്ഥാര്‍ത്ഥികളുടെ വിഷയത്തില്‍ ഇതുവരെയും സമവായത്തിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല.
അതുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഈ ഘട്ടത്തില്‍ ആവശ്യമാണ്. നേരത്തെ തീരുമാനിച്ചത് പ്രചാരണ പരിപാടികളില്‍ കോണ്‍ഗ്രസ് അധ്യക്ഷ നേരിട്ട് പങ്കെടുക്കും എന്നായിരുന്നു എന്നാല്‍ ഒമിക്രോണ്‍ സാഹചര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷ പങ്കെടുക്കില്ല.