സിയാൻചുർ : ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ഉണ്ടായ ഭുകമ്പത്തില്‍ 46 പേര്‍ മരിച്ചു. മരണ നിരക്കു കൂടാന്‍ സാധ്യത. നിരവധി പേര്‍ക്കു പരിക്ക്. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. പരിക്കേറ്റ 300 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിക്രര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി. പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. 2004 ല്‍ ഭൂകമ്പത്തില്‍ വന്‍ ദുരന്തമുണ്ടായിരുന്നു.
പടിഞ്ഞാറന്‍ ജാവയിലെ സിയാന്‍ജൂരില്‍ 10 കിലോമീറ്റര്‍ (6.21 മൈല്‍) ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് കാലാവസ്ഥാ, ജിയോഫിസിക്‌സ് ഏജന്‍സി ( ബി എം കെ ജി ) അറിയിച്ചു. അതേസമയം സുനാമിക്ക് സാധ്യതയില്ല എന്നും ബി എം കെ ജി വ്യക്തമാക്കി.