ദില്ലി: ആതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്ത പര്‍വീണിനെ ഉത്തര്‍പ്രദേശ് പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇവരുടെ വീട്ടിലും യുപി പോലീസ് ഇത് സംബന്ധിച്ച നോട്ടീസ് പതിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായിരുന്ന ആതിഖ് അഹമ്മദിന്റെയും സഹോദരന് അഷ്റഫിന്റെയും മരണത്തിന് പിന്നാലെ ഷൈസ്ത പര്‍വീണ്‍ ഒളിവില്‍ പോയിരുന്നു. ആതിഖിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോലും ഷൈസ്ത എത്തിയിരുന്നില്ല. ഷൈസ്ത പര്‍വീണിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് യുപി പോലീസ് പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ ഒരു വിവരവും ലഭ്യമായിട്ടില്ല. ആതിഖിന്റെ സഹോദരന് അഷ്റഫിന്റെ ഭാര്യ സൈനബയ്ക്കായും പോലീസ് തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല.
അതേസമയം ആതിഖ് അഹമ്മദിന്റെ ബിനാനി സ്വത്തുമായി ബന്ധപ്പെട്ട് ലഖ്നൗവിലെ ഒരു ഹോട്ടലില്‍ വന്‍ ഇടപാട് നടക്കാനിരിക്കുകയായിരുന്നെന്നും പോലീസ് ഇവിടെ റെയ്ഡ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. റെയ്ഡില്‍ ആതിഖ് അഹമ്മദിന്റെ അഭിഭാഷകന് വിജയ് മിശ്ര പിടിയിലായി. ചോദ്യം ചെയ്യലില്‍ ഇയാള്‍ സുപ്രധാനമായ പല വെളിപ്പെടുത്തലുകളും നടത്തിയെന്നാണ് റിപ്പോര്‍ട്ട്.