തിരുവനന്തപുരം: തിരുവനന്തപുരത്ത് എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ഗ്ലാസ് അടിച്ചുപൊട്ടിച്ച് യുവാവ്. അമ്പലംമുക്കിലെ കനറാ ബാങ്ക് എടിഎം കൗണ്ടറിന്റെ വാതില്‍ ഗ്ലാസാണ് പൊട്ടിച്ചത്. സംഭവത്തില്‍ ഒരാളെ പേരൂര്‍ക്കട പോലീസ് പിടികൂടി. പേരൂര്‍ക്കട ഇന്ദിരനഗര്‍ ഭഗത് ഗാര്‍ഡന്‍സ് 196-ല്‍ താമസിക്കുന്ന ഷാന്‍ (32) ആണ് പിടിയിലായത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. എടിഎമ്മില്‍നിന്നു പണമെടുക്കാന്‍ രണ്ട് യുവാക്കള്‍ ശ്രമിച്ചതായും സാങ്കേതിക തകരാര്‍ കാരണം പണം കിട്ടാതെവന്നതോടെ ഗ്ലാസ് വാതില്‍ ഹെല്‍മെറ്റ് ഉപയോഗിച്ച് അടിച്ചുപൊട്ടിക്കുകയായിരുന്നുവെന്നും സംഭവത്തിനുശേഷം ഇരുവരും സ്ഥലം വിടുകയായിരുന്നു. യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്നും സംശയമുണ്ട്.