പയ്യന്നൂർ> പതിനൊന്നുകാരനായ മകനെ ശാരീരികമായി ഉപദ്രവിച്ചതിന് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, രാമന്തളിയിലെ മഹിത മോഹനെ(36)തിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു.2022 ഡിസംബറിൽ രാമന്തളിയിലെ വീട്ടിൽ മകന്റെ കൈകൾ പിറകിൽകെട്ടി കണ്ണിൽ മഹിത മുളകുപൊടി തേച്ചിരുന്നു. മറ്റൊരു ദിവസം വീട്ടിൽ വൈകിയെത്തിയ മഹിത ഉറങ്ങുകയായിരുന്ന മകൻ വാതിൽ തുറക്കാത്തതിനാൽ കിടപ്പുമുറിയുടെ ജനൽഗ്ലാസ് എറിഞ്ഞുതകർത്തതിലൂടെ
മകന്റെ കൈക്ക് പരിക്കേല്‍പ്പിച്ചു. തുടർന്ന്, മകൻ ചൈൽഡ്ലൈനിൽ പരാതി നൽകി. കുട്ടിയുടെ മൊഴിയെടുത്ത പയ്യന്നൂർ പൊലീസ് ജാമ്യമില്ലാവകുപ്പിലാണ് കേസെടുത്തത്.
നവകേരള സദസ്സിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തെ പഴയങ്ങാടി എരിപുരത്ത് ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിലും പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ചിനിടെ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് മഹിത.