മണ്ണാർക്കാട് : അട്ടപ്പാടിയിലെ മധു വധക്കേസിൽ മൊഴിയിലുറച്ച് പൊലീസുകാര്‍. വെള്ളിയാഴ്ച വിസ്തരിച്ച മൂന്ന് സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. 108 ––ാം സാക്ഷി പൊലീസ് സബ് ഇൻസ്പെക്ടർ പി ജി ഡോളി, 109––ാം സാക്ഷി ജൂനിയർ സബ് ഇൻസ്പെക്ടർ സി കെ നൗഷാദ്, 110––ാം സാക്ഷി അഡീഷണൽ സബ് ഇൻസ്പെക്ടർ പ്രസാദ് വർക്കി എന്നിവരാണ് മൊഴിയിൽ ഉറച്ചുനിന്നത്.
കേസിലെ 16 പ്രതികളിൽ 11പേരുടെ ജാമ്യ ഹര്‍ജിയിൽ സ്പെഷ്യൽ ജില്ലാ കോടതി ജഡ്ജി കെ എം രതീഷ്കുമാർ ശനിയാഴ്ച വിധി പറയും. 111 മുതൽ 114 വരെ സാക്ഷികളെ ശനിയാഴ്ച വിസ്തരിക്കും.