മാപ്രാണം : മകനെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്തു. തളിയക്കോളം തൈവളപ്പിൽ കൊച്ചാപ്പുവിന്റെ മകൻ ശശിധരനെ(73)യാണ് ആൾത്താമസമില്ലാത്ത വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. മകൻ നിധിൻ കിടന്നുറങ്ങുന്ന മുറിയുടെ ജനൽ തുറന്ന് ശശിധരൻ അകത്തേക്ക് പെട്രോളൊഴിച്ച് ലൈറ്റർ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. ഇതിനിടയിൽ ശബ്ദം കേട്ട് ഉണർന്ന നിധിൻ വാതിൽ ചവിട്ടിപ്പൊളിച്ച് ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരും വീട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ശശിധരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവഴക്കാണ് കാരണമെന്നും മാനസിക പ്രശ്നങ്ങളുള്ള ആളായിരുന്നു ശശിധരനെന്നും പോലീസ് പറഞ്ഞു. ഭാര്യ: ശാലിനി. മറ്റു മക്കൾ: നിമിഷ, വർഷ. മരുമക്കൾ: റനീഷ്, രാജീവ്.