കോഴിക്കോട്: കരിപ്പൂരില്‍ ഒരു കോടി 20 ലക്ഷം രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാം സ്വര്‍ണം രണ്ടു വ്യത്യസ്ത കേസുകളിലായി കസ്റ്റംസ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശിയായ മുഹമ്മദ് ഷെരീഫ്, കരുവാരകുണ്ട് സ്വദേശിയായ സഫ്‌വാന്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
മുഹമ്മദ് ഷെരീഫില്‍ നിന്ന് 1061 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂളുകളും സഫ്വാനില്‍ നിന്ന് 1159 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സൂളുകളുമാണ് പിടികൂടിയത്. ജിദ്ദയില്‍ നിന്നുമാണ് ഇരുവരും എത്തിയത്. സഫ്‌വാന് ടിക്കറ്റടക്കം 50,000 രൂപയും ഷെരീഫിന് 80,000 രൂപയുമാണ് സ്വര്‍ണക്കടത്ത് വാഗ്ദാനം ചെയ്തിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.