തിരുവനന്തപുരം > ആറ്റിങ്ങൽ മണ്ഡലത്തിൽ ഒന്നരലക്ഷത്തിലധികം ഇരട്ടവോട്ടുകളുണ്ടെന്ന യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമീഷൻ. സ്ഥാനാർഥിയുടെ പരാതി പരിശോധിച്ചപ്പോൾ 390 ഇരട്ടവോട്ടുകൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞതെന്നും ഇത് നേരത്തെ തിരിച്ചറിഞ്ഞ് ഒഴിവാക്കാൻ നടപടി സ്വീകരിച്ചവയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌കൗൾ പറഞ്ഞു.
ഒന്നരലക്ഷത്തിൽ കൂടുതൽ ഇരട്ടവോട്ടുകൾ ആറ്റിങ്ങൽ മണ്ഡലത്തിൽ ചേർത്തിട്ടുണ്ട് എന്നായിരുന്നു അടൂർ പ്രകാശ് തുടക്കം മുതൽ ആരോപണം ഉന്നയിച്ചത്. ഇത് രാഷ്ട്രീയ പ്രചരണമായി ഉയർത്തിക്കൊണ്ട് വരികയും ചെയ്‌തു. തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വോട്ടർപട്ടികയിൽ ഫിസിക്കൽ പരിശോധന നടത്തിയതോടെയാണ് ആരോപണം തെറ്റാണെന്ന് തെളിഞ്ഞത്. ഇരട്ടവോട്ടുകൾ ഇല്ലെന്ന് സിറ്റിങ് എംപി കൂടിയായ പരാതിക്കാരനെ അറിയിച്ചതായും സഞ്ജയ്‌കൗൾ പറഞ്ഞു.