തിരുവനന്തപുരം: ആറ്റിങ്ങലില്‍ വീണ്ടും വന്‍ ലഹരി വേട്ട. 89 ഗ്രാം എംഡിഎം എയുമായി അഞ്ചുപേര്‍ പിടിയില്‍. വാമനപുരം കാഞ്ഞിരംപാറ തമ്പുരാട്ടി കാവ് ഉത്രാടം ഹൗസില്‍ നിന്നും കരവാരം വില്ലേജില്‍ പുതുശ്ശേരി മുക്ക് പാവല്ല പള്ളിക്ക് സമീപം റെജി ഭവനില്‍ താമസവുമായ ജിതിന് (34), മണമ്പൂര്‍ പെരുംകുളം സാബു നിവാസില്‍ സാബു (46), വക്കം കായല്‍ വാരം വിളയില്‍ പുത്തന്‍വീട്ടില്‍ ലിജിന്‍ (39), മണമ്പൂര്‍ പെരുംകുളം സിയാദ് മന്‍സിലില്‍ റിയാസ് (36), മണമ്പൂര്‍ പെരുംകുളം സ്വദേശി ഷിജു (47) എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്കലയിലേയും പരിസര പ്രദേശങ്ങളിലേയും റിസോര്‍ട്ടുകളും ടൂറിസം കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവര്‍ എന്ന് ആറ്റിങ്ങല്‍ പോലീസ് പറഞ്ഞു. ഇവര്‍ ബെംഗളൂരുവില്‍ നിന്ന് എംഡിഎം എയുമായി ദില്ലി രജിസ്ട്രേഷനുള്ള കാറില്‍ വരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു.