കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് വിവിധ രാജ്യക്കാരായ 16 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. രാജ്യത്തെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള പ്രൊട്ടക്ഷന്‍ ഓഫ് പബ്ലിക് മോറല്‍സ് ഡിപ്പാര്‍ട്ട്മെന്റാണ് റെയ്‍ഡുകളിലൂടെ ഇവരെ പിടികൂടിയത്. എല്ലാവരും ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്.
ഇവര്‍ പൊതു സദാചാര മര്യാദകള്‍ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുവെന്നും ഇതിന് പണം വാങ്ങിയിരുന്നുവെന്നും ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കണ്ടെത്തി. പൊതുമര്യാദകള്‍ ലംഘിക്കുന്നത് തടയാന്‍ വേണ്ടി കുവൈത്തില്‍ ഉടനീളം നിരീക്ഷണ നടപടികള്‍ ശക്തമാക്കുകയാണെന്നും ദിവസേനയെന്നോണം പരിശോധനകള്‍ നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയകളിലും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‍ഫോമുകളിലും നടക്കുന്ന നിയമവിരുദ്ധമായ പ്രവണതകള്‍ക്കെതിരെയും നടപടികള്‍ ശക്തമാക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം കുവൈത്തില്‍ നിയമം ലംഘിച്ച് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ വ്യാപക പരിശോധനകള്‍ രാജ്യത്തുടനീളം നടത്തിവരികയാണ്. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിടിയിലാവുന്ന പ്രവാസികളെ ഉള്‍പ്പെടെ തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം രാജ്യത്തു നിന്ന് നാടുകടത്തുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് പിന്നീട് മറ്റൊരു വിസയിലും കുവൈത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കുകയില്ല.