മസ്കറ്റ്: ഒമാനില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസസ് റെഗുലേഷന് (എപിഎസ്ആര്‍) അറിയിച്ചു. രാജ്യത്ത് വൈദ്യുതി തടസ്സം നേരിട്ട എല്ലാ പ്രദേശങ്ങളിലെയും സേവനങ്ങള്‍ പൂര്‍ണമായി പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച വൈകിട്ട് തന്നെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും വൈദ്യുതി പുനഃസ്ഥാപിച്ചിരുന്നു. വൈദ്യയുതി തടസ്സങ്ങള്‍ നേരിടുകയാണെങ്കില്‍ മസ്കറ്റ് ഗവര്‍ണറേറ്റില്‍ ഉള്ളവര്‍ കമ്പനിയുടെ കോള്‍ സെന്ററുമായി 80070008 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ വ്യക്തമാക്കി.