ചെന്നൈ : നന്ദംപാക്കത്ത് നഗരത്തില്‍ വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്പെക്ടറെ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം. ഞായറാഴ്ച വൈകിട്ടു 7 മണിയോടെ നന്ദംപാക്കം സ്റ്റേഷനിലെ എസ്.ഐ. പൊന്‍രാജിനു നേരെയാണ് ആക്രമണമുണ്ടായത്. പരിശോധനയ്ക്കായി ഓട്ടോ കൈകാണിച്ചു നിർത്താൻ റോഡിലേക്കിറങ്ങി നിന്ന എസ്ഐയെ ഓട്ടോ ഇടിച്ചുതെറിപ്പിച്ചു. നിര്‍ത്താതെ പോയ വാഹനത്തിനായി തിരച്ചില്‍ തുടരുകയാണ്. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ഓട്ടോയുടെ നമ്പര്‍ വ്യക്തമല്ലാത്തത് അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്. സാരമായി പരുക്കേറ്റ പൊന്‍രാജ് ചികില്‍സ പൂര്‍ത്തിയാക്കി ഇന്ന് ആശുപത്രി വിട്ടു.