പാലക്കാട്: പാലക്കാട് വാക്കുതര്‍ക്കത്തിനിടെ കുഴഞ്ഞു വീണ സിഐടിയു ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് നേതാവ് മരിച്ചു. ഷൊര്‍ണൂര്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ പി. സിന്ധുവിന്റെ ഭര്‍ത്താവും ഓട്ടോ തൊഴിലാളി യൂണിയന് യൂണിറ്റ് നേതാവുമായ നെടുങ്ങോട്ടൂര്‍ കാപ്പില്‍ വീട്ടില്‍ പുഷ്പരാജനാണ് കുഴഞ്ഞു വീണു മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന് മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാന്റിലാണ് സംഭവം. ഇവിടെ പുറത്ത് നിന്നെത്തിയ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു. ഇവ മാറ്റാന്‍ ആവശ്യപ്പെട്ട സംഘവുമായുണ്ടായ വാക്ക് തര്‍ക്കത്തിനിടെയാണ് പുഷ്പരാജന്‍ കുഴഞ്ഞു വീണത്.