ദില്ലി : ചെക്ക് ഇൻ കൗണ്ടറുകളിൽ വിമാനക്കമ്പനികൾ ബോർഡിങ് പാസ് നൽകുന്നതിന് അധിക പണം ഈടാക്കുന്നത് വിലക്കി വ്യോമയാന മന്ത്രാലയം. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസ് ആയ ഇൻഡിഗോ ചെക്കിങ് കൗണ്ടറുകളിൽ ബോർഡിങ് പാസ് നൽകുന്നതിന് അധിക പണം ഈടാക്കുന്നുണ്ട്. 1937 ലെ എയക്രാഫ്റ്റ് നിയമമനുസരിച്ച് അധിക തുക ഇടാക്കുന്ന ചട്ട വിരുദ്ധമാണെന്നാണ് വ്യോമയാന മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.