ദില്ലി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2022 നവംബർ 5 മുതൽ തെയത് ഇന്ന് മുതൽ നിലവിൽ വരും. 46 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 115 ബിപിഎസ് വരെ ബാങ്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരാഴ്ച മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് സാധരണ നിക്ഷേപകർക്ക് ആക്‌സിസ് ബാങ്ക് ഇപ്പോൾ 3.50 ശതാമാനം മുതൽ 6.50 ശതമാനം വരെ നൽകുന്നു.
പുതുക്കിയ പലിശ നിരക്കുകൾ അറിയാം
ഒരാഴ്ച മുതൽ ഒന്നര മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശ നിരക്ക് നൽകുന്നത് തുടരും, എന്നാൽ ഒന്നര മാസം മുതൽ രണ്ട് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 3.50 ശതമാനത്തിൽ നിന്ന് 50 ബിപിഎസ് വർദ്ധിപ്പിച്ച് പലിശ നിരക്ക് 4 ശതമാനമാക്കി. രണ്ട് മാസം മുതൽ മൂന്ന് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4.50 ശതമാനം പലിശ നിരക്ക് ലഭിക്കും. , 3 മാസം മുതൽ 6 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4.50 ശതമാനം പലിശ ലഭിക്കും
ഒരു വർഷം മുതൽ രണ്ട് വർഷവും മൂന്ന് മാസവും കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 7 ശതമാനം പലിശ ലഭിക്കും. നേരത്തെ നിരക്ക് 6.10 ശതമാനമായിരുന്നു. 90 ബേസിസ് പോയിന്റ് വർദ്ധനവാണ് വരുത്തിയത്. 15 മാസം മുതൽ 18 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് നേരത്തെ ഉണ്ടായിരുന്ന 7 ശതമാനം പലിശ ലഭിക്കും. 2 വർഷം മുതൽ 3 വർഷം വരെ കാലാവധിയുള്ളവയ്ക്ക് ഇപ്പോൾ 7.05 ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത് 6.20 ശതമാനം ആയിരുന്നു.
മുതിർന്ന പൗരന്മാർക്കുള്ള നിരക്കുകൾ
ആറ് മാസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ആക്‌സിസ് ബാങ്ക് പ്രായമായ ഉപഭോക്താക്കൾക്ക് അധിക പലിശ നിരക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആക്‌സിസ് ബാങ്ക് ഇപ്പോൾ മുതിർന്ന പൗരന്മാർക്ക് 5.50 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നൽകുന്നു.