തിരുവനന്തപുരം > അയ്യങ്കാളി ഹാൾ – ഫ്ളൈ ഓവർ റോഡിൽ മാനവീയം റോഡ് മാതൃകയിൽ നവീന പദ്ധതി കൂടി നടപ്പാക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുതുതായി നിർമ്മിക്കാനുദ്ദേശിക്കുന്ന പ്രവൃത്തികൾ നാല് സോണുകളായി തിരിച്ച് നൈറ്റ് ലൈഫിന് ഉതകുന്ന രീതിയിൽ വികസിപ്പിക്കും എന്നും മന്ത്രി പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കെആർബിഎഫ് നടത്തുന്ന റോഡ് നിർമ്മാണ പ്രവൃത്തികൾ നേരിട്ട് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ ഈ റോഡിൽ ഓട നിർമ്മാണം, അണ്ടർഗ്രൗണ്ട് പവർ ഡെക്ടുകൾ സ്ഥാപിക്കൽ,ഇൻസ്പെക്ഷൻ ചേമ്പറുകളുടെ നിർമ്മാണം, കുടിവെള്ള പൈപ്പുകൾ ഡെക്ടുകളിൽ (അണ്ടർഗ്രൗണ്ട്) സ്ഥാപിക്കുക, ആർ സി ഡെക്ടുകളുടെ നിർമ്മാണം, 10.5 മീറ്റർ വീതിയിൽ ഡിബിഎം, ബിസി ഉപയോഗിച്ച് റോഡ് സർഫസിംഗ് എന്നീ പ്രവൃത്തികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 1 ന് മുമ്പ് പ്രവൃത്തി പൂർത്തിയാക്കാനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളതെന്നും അതിന് ശേഷമാകും മാനവീയം മോഡൽ വികസന പദ്ധതികൾ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.