രാജ്യത്ത് ഏകീകൃത സിവിൽ കോഡും , മതപരിവർത്തന വിരുദ്ധനിയമവും അനിവാര്യമാണെന്ന് ബാബാ രാംദേവ്. മതപരിവർത്തനം നല്ല കാര്യമല്ല. ഏതൊരു പരിഷ്കൃത സമൂഹത്തിലും, നിങ്ങൾ നിങ്ങളുടെ ചിന്തകൾ മാറ്റണം, നിങ്ങളുടെ ജീവിതം മാറ്റണം, നിങ്ങളുടെ ജീവിത നിലവാരം ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ വഞ്ചനയിലൂടെയോ ബലപ്രയോഗത്തിലൂടെയോ ഗൂഢാലോചനയിലൂടെയോ രാഷ്‌ട്രീയ അജണ്ടയിലൂടെയോ ആളുകളെ മതം മാറ്റുന്നത് തെറ്റാണ്. പതജ്ഞലി ഗ്രൂപ്പിന്റെ പുതിയ ഉത്പ്പന്നം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സംഭാഷണങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സ്വന്തം മതത്തോടുള്ള കൂറ്, മറ്റ് മതങ്ങളോടുള്ള സഹിഷ്ണുത. എല്ലാവരോടും ഔദാര്യം, എന്നാൽ സ്വന്തം മതത്തിന് 100% ദൃഢത എല്ലാവരും ഇത് പാലിക്കണം. രാജ്യത്ത് പലയിടത്തും ലൗ ജിഹാദ് നടക്കുന്നുണ്ട്. മുസ്ലീങ്ങൾ ലൗ ജിഹാദിനെ എതിർക്കണം, കാരണം ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നും പറയുന്നില്ല.
രാജ്യത്ത് മതപരിവർത്തന വിരുദ്ധ നിയമം ഉണ്ടാകണം. എന്തിനാണ് ഇവർ പെൺകുട്ടികളെ പ്രലോഭിപ്പിച്ചും പേടിപ്പിച്ചും വിവാഹം കഴിച്ചും മതംമാറ്റുന്നത്. ഭൂമി വാങ്ങാൻ നിയന്ത്രണം ഉണ്ടായിരുന്ന ഉത്തരാഖണ്ഡിൽ ഇത്രയേറെ ആളുകൾ എങ്ങനെ വന്നു . എന്തിന് വന്നു . അതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട് .ലോകത്ത് ഒരു പരിഷ്കൃത രാജ്യത്തിനും രണ്ട് നിയമങ്ങളില്ല.