ഇന്ന് പലരിലും കണ്ട് വരുന്ന ജീവിതശെെലി രോഗമാണ് കൊളസ്ട്രോൾ. മാറിയ ജീവിത ശൈലി, വ്യായാമക്കുറവ് തുടങ്ങിയവയാണ് പലപ്പോഴും ചീത്ത കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനായി ആദ്യം ചെയ്യേണ്ടത് ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക എന്നതാണ്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നട്സുകളെ കുറിച്ചാണ് താഴേ പറയുന്നത്…
കുതിർത്ത ബദാം…
രക്തത്തിലെ കൊളസ്‌ട്രോൾ വർധിപ്പിക്കാൻ ബദാമിന് കഴിയും. ഒമേഗ -3 കൊഴുപ്പുള്ള വാൾനട്ട് ഹൃദയത്തെ സംരക്ഷിക്കാനും ഇതിനകം ഹൃദ്രോഗമുള്ള ആളുകൾക്ക് ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നട്സ് സാലഡിലോ അല്ലാതെയോ കഴിക്കാവുന്നതാണ്.
ആപ്രിക്കോട്ട്…
അയൺ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ അനീമിയ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാൻ ആപ്രിക്കോട്ട് സഹായകരമാണ്. ഇവ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാനും ഗുണകരമാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ രക്തസമ്മർദ്ദത്തെ നിയന്ത്രിച്ചുനിർത്തും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്താനും ഇവയ്ക്ക് കഴിവുണ്ട്. ഉണങ്ങിയ ആപ്രിക്കോട്ട് കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കും.
വാൾനട്ട്…
കുതിർത്ത വാൾനട്ട് കഴിക്കുന്നത് ശരീരത്തിലെ ഹാനികരമായ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ഉയർന്ന മോശം എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് എന്നിവയുമായി ഹൃദ്രോഗ സാധ്യത ബന്ധപ്പെട്ടിരിക്കുന്നു. വാൽനട്ട് പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഈന്തപ്പഴം…
ഈന്തപ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
പിസ്ത…
പിസ്ത മോശം കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദ്ദം മെച്ചപ്പെടുത്തുകയും ചെയ്യും. ദിവസവും ഒരു പിടി പിസ്ത കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു.