മനാമ: ഫലസ്തീൻ ജനതയുടെ ദുരിതം കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭയിൽ പലസ്തീൻ രാജ്യത്തിന് പൂർണ അംഗത്വം നൽകുന്ന കരട് പ്രമേയം അംഗീകരിക്കുന്നതിൽ യു.എൻ രക്ഷാസമിതി പരാജയപ്പെട്ടതിൽ ബഹ്റൈൻ ഖേദം പ്രകടിപ്പിച്ചു.
ഫലസ്തീൻ രാഷ്ട്രത്തിന്റെ അന്താരാഷ്ട്ര അംഗീകാരവും യുഎന്നിലെ അതിന്റെ പൂർണ അംഗത്വവും നിയമപരവും രാഷ്ട്രീയവുമായ അവകാശമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പ്രദേശത്ത് നീതിയും ശാശ്വതവും സമഗ്രവുമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള അനിവാര്യമായ ചുവടുവെപ്പാണിത്. സ്വാതന്ത്ര്യവും നീതിയും സമാധാനപരമായ സഹവർത്തിത്വവും സുരക്ഷിതത്വവും മേഖലയിൽ നിലനിൽക്കണമെന്നും പ്രസ്താവനയിൽപറഞ്ഞു.