• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബാലചന്ദ്രകുമാറുമായി ബന്ധമോ സൗഹൃദമോ ഇല്ല ; ആരോപണങ്ങള്‍ തള്ളി നെയ്യാറ്റിന്‍കര രൂപത

by Web Desk 01 - News Kerala 24
January 24, 2022 : 12:30 pm
0
A A
0
ബാലചന്ദ്രകുമാറുമായി ബന്ധമോ സൗഹൃദമോ ഇല്ല ; ആരോപണങ്ങള്‍ തള്ളി നെയ്യാറ്റിന്‍കര രൂപത

തിരുവനന്തപുരം : ദിലീപിനെതിരായ കേസില്‍ നടന് ജാമ്യം ലഭിക്കാനായി നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടെന്നും അതിനായി ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടെന്നുമുള്ള ആരോപണങ്ങളെ പൂര്‍ണമായും തള്ളി നെയ്യാറ്റിന്‍കര രൂപത. സംവിധായകന്‍ ബാലചന്ദ്രകുമാറുമായി യാതൊരുവിധ സൗഹൃദമോ ബന്ധമോ തങ്ങള്‍ക്കില്ലെന്ന് രൂപത അറിയിച്ചു. ഒരുപാട്‌പേരെ കാണുന്ന കൂട്ടത്തില്‍ ബിഷപ്പ് ബാലചന്ദ്രകുമാറിനെ കണ്ടിരിക്കാമെങ്കിലും അതിലപ്പുറം യാതൊരു ബന്ധവും അദ്ദേഹവുമായി ബിഷപ്പിനില്ലെന്ന് നെയ്യാറ്റിന്‍കര രൂപത വക്താവ് ഫാദര്‍ ക്രിസ്തുദാസ് പറഞ്ഞു. ബാലചന്ദ്രകുമാറിന് ചിലപ്പോള്‍ ബിഷപ്പിനെ പരിചയമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്റെ ഭാര്യ തിരുവനന്തപുരം രൂപതയില്‍ ഉള്ള ആളാണെന്നും രൂപത വിശദീകരിച്ചു. നെയ്യാറ്റിന്‍കര ബിഷപ്പിന് പണം നല്‍കാന്‍ ആവശ്യപ്പെട്ട് ദിലീപിനെ സമീപിച്ചെന്ന ആരോപണത്തെ നടന്റെ ആരോപണത്തെത്തള്ളി ബാലചന്ദ്രകുമാറും രംഗത്തെത്തിയിരുന്നു. ഇതെല്ലാം ദിലീപ് നിവൃത്തിയില്ലാതെ വന്നപ്പോള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനായി ഉണ്ടാക്കിയ ന്യായമാണെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.

ബാലചന്ദ്രകുമാറിന് 10 ലക്ഷം രൂപ നല്‍കിയെന്നാണ് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി. ബാലചന്ദ്രകുമാറിന് വിശ്വാസ്യതയില്ലെന്ന് ദിലീപ് പോലീസിനോട് പറഞ്ഞു. ബാലചന്ദ്രകുമാറുമായി നടത്തിയ വാട്സ്ആപ് ചാറ്റിന്റെ പകര്‍പ്പ് പ്രതിരോധമാക്കിയാണ് ദിലീപിന്റെ മൊഴി. വോയ്സ് ക്ലിപ്പുകളില്‍ കൃത്രിമം നടന്നുവെന്നും ദിലീപ് ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിയെന്ന് പറഞ്ഞാണ് ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടത്. ദിലീപ് ബാലചന്ദ്രകുമാറിന്റെ സിനിമയില്‍ അഭിനയിക്കാമെന്ന ആവശ്യം നിരസിച്ചതും ശത്രുതയ്ക്ക് കാരണമായെന്നും ദിലീപ് ആരോപിച്ചിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞ മൊഴികളില്‍ വൈരുധ്യമുള്ളതായാണ് റിപ്പോര്‍ട്ട്. മൊഴിയിലെ വൈരുധ്യങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും ക്രൈം ബ്രാഞ്ചിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍. പ്രതികളുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ അടക്കം പരിശോധിച്ച് പ്രതികളെ ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജില്‍ നിന്ന് കൂടുതല്‍ മൊഴി വിവരങ്ങള്‍ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരത്ത് യുവമോര്‍ച്ച മുന്‍ ഭാരവാഹി ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍

Next Post

എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി

തോട്ടഭൂമികളില്‍ അനധികൃത നിര്‍മാണം ; ഉറക്കം നടിച്ച് ലാന്‍ഡ് ബോര്‍ഡ്

തോട്ടഭൂമികളില്‍ അനധികൃത നിര്‍മാണം ; ഉറക്കം നടിച്ച് ലാന്‍ഡ് ബോര്‍ഡ്

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

കൊവിഡിന്റെ പുതിയ ഉപ വകഭേദം പകരുന്നതായി ഗവേഷകര്‍ ; ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാള്‍ പകര്‍ച്ച ശേഷി

നടിയെ ആക്രമിച്ച കേസില്‍ പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ സമയം തേടി സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസില്‍ പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ സമയം തേടി സര്‍ക്കാര്‍

കൊവിഡ് വ്യാപനം; സർക്കാരിനെതിരെ എൻഎസ്എസ് ; കോളേജുകൾ അടയ്ക്കണമെന്ന് ആവശ്യം

കൊവിഡ് വ്യാപനം; സർക്കാരിനെതിരെ എൻഎസ്എസ് ; കോളേജുകൾ അടയ്ക്കണമെന്ന് ആവശ്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In