കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിഐപിയെക്കുറിച്ചുള്ള അന്വേഷണം ശക്തമായതിനു പിന്നാലെ നേരത്തെ ആരോപണം ഉയര്‍ന്ന ‘മാഡ’ത്തെക്കുറിച്ചും അന്വേഷണത്തിന് ഒരുങ്ങി പോലീസ്. ദിലീപിനെതിരെ മൊഴി നല്കിയ സംവിധായകന് ബാലചന്ദ്ര കുമാറിന്റെ പുതിയ വെളിപ്പെടുത്തലിലാണ് നടപടി. ദിലീപ് തന്റെ സുഹൃത്തായ ബൈജു എന്നയാളോട്, ‘ഇത് ഒരു പെണ്ണ് അനുഭവിക്കേണ്ടതാണ്’ എന്നും ഒപ്പം ‘അവരെ നമ്മള് രക്ഷിച്ചു രക്ഷിച്ചു കൊണ്ടുപോയിട്ട് അവസാനം ഞാന്‍ ശിക്ഷിക്കപ്പെട്ടു’ എന്നു പറഞ്ഞതായും ബാലചന്ദ്ര കുമാര്‍ പറയുന്നു. ദിലീപിന്റെ വീട്ടില്‍ വച്ചുള്ള ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്തത് ബാലചന്ദ്രകുമാര്‍ പോലീസിനു കൈമാറിയിട്ടുണ്ട്. താനല്ല, മറ്റൊരു സ്ത്രീയാണു ശിക്ഷ അനുഭവിക്കേണ്ടിയിരുന്നത് എന്നാണ് ദിലീപ് പറഞ്ഞത്. ആദ്യം രണ്ടു സ്വകാര്യ ചാനലുകളില്‍ സംവിധായകന് ഈ വിവരം വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി എറണാകുളത്തുള്ള ഒരു മാഡം പറഞ്ഞിട്ടാണ് ഇതെല്ലാം ചെയ്തത് എന്നു പോലീസിനു മൊഴി നല്‍കിയിരുന്നു.
പിന്നീട് ഈ മൊഴിയില്‍ സുനി ഉറച്ചു നില്‍ക്കാതെ വന്നതോടെയാണ് മാഡത്തിലുള്ള അന്വേഷണം നിലച്ചു പോയത്. ദിലീപ് ആരെയാണ് മാഡം എന്നു വിളിച്ചതെന്നു വ്യക്തമാകുന്ന വിധത്തിലാണു സംവിധായകന് ബാലചന്ദ്ര കുമാര്‍ പോലീസിനു മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് വിവരം.