ദില്ലി : പാർലമെന്റിൽ അറുപതിലേറെ വാക്കുകളും പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയതിന് പിന്നാലെ മറ്റൊരു വിലക്ക് കൂടി. പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിനാണ് പുതിയ വിലക്ക്. തുടർച്ചെയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് പുതിയ നീക്കം. ലഘുലേഖകൾ, ചോദ്യാവലികൾ,വാർത്ത കുറിപ്പുകൾ എന്നിവ വിതരണം ചെയ്യാൻ പാടില്ല. അച്ചടിച്ചവ വിതരണം ചെയ്യണമെങ്കിൽ മുൻകൂർ അനുമതി തേടണമെന്നും നിർദ്ദേശമുണ്ട്. ഇതടങ്ങിയ മാർഗ്ഗ നിർദ്ദേശങ്ങൾ അംഗങ്ങൾക്ക് കൈമാറി. വിലക്ക് നേരത്തെയും ഉണ്ടായിരുന്നതാണെന്നും പാലിക്കണമെന്നുമാണ് നിർദേശം.