കൊച്ചി : ബാര്‍ കോഴ ആരോപണത്തില്‍ മലക്കം മറിഞ്ഞ് അനിമോന്. പണംപിരിച്ചത് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനാണ്. ഓഡിയോ തെറ്റിദ്ധാരണ ഉണ്ടാക്കിയതില്‍ ഖേദം പ്രകടിപ്പിക്കുന്നു. സംഘടനയിലെ അംഗങ്ങള്‍ക്ക് എന്ന പേരിലാണ് അനിമോന്റെ വാട്സാപ് സന്ദേശം. മദ്യനയത്തില്‍ ഇളവ് കിട്ടാനാണ് പണമെന്ന ഓഡിയോ സന്ദേശത്തിനു വിശദീകരണമില്ല.