• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, December 18, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ആദ്യ ഭർത്താവിലുള്ള മകനെ മർദ്ദിച്ച് മാസങ്ങളോളം പട്ടിണിക്കിട്ട് കൊലപ്പെടുത്തി, 53 വർഷം തടവ്

by Web Desk 06 - News Kerala 24
October 27, 2024 : 9:33 am
0
A A
0
11 കുട്ടികളെ പ്രസവിച്ചു, വന്ധ്യംകരണം ചെയ്ത സ്ത്രീയെ ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കി

ന്യൂ ഹാംപ്ഷെയർ: 5 വയസുള്ള മകനെ ക്രൂരമായി മർദ്ദിച്ച് പട്ടിണിക്കിട്ട് ലഹരി മരുന്ന് നൽകി കൊലപ്പെടുത്തിയ അമ്മയ്ക്ക് 53 വർഷം കഠിന തടവ് ശിക്ഷ. 2021ൽ മകനെ മസാച്ചുസെറ്റ്സിലെ പാർക്കിൽ കുഴിച്ച് മൂടുന്നതിന് മുൻപ് സമാനതകളില്ലാത്ത ക്രൂരത കാണിച്ച 38കാരിക്കാണ് 53 വർഷം തടവ് ശിക്ഷ വിധിച്ചത്. 8 കിലോ മാത്രമുള്ള 5 വയസുകാരന് ഏറെ നാളുകളായി പട്ടിണിയിലായിരുന്നുവെന്നാണ് പരിശോധനയിൽ വ്യക്തമായത്.

ന്യൂ ഹാംഷെയറിലെ നഷുവയിലെ കോടതിയാണ് 38കാരിയായ ഡൌഫിനെസിനെ അഞ്ച് വയസുള്ള മകൻ എലിജയുടെ കൊലപാതകത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. എലിജ ലൂയിസിന്റെ മരണത്തിൽ രണ്ട്  കൊലപാതകത്തിനുള്ള കുറ്റമാണ് യുവതിക്കെതിരെ തെളിഞ്ഞത്. യുവതിക്ക് 55 വർഷത്തെ തടവ് ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. അതേസമയം കുറ്റം തെളിഞ്ഞാൽ 35 വർഷത്തെ തടവ് ശിക്ഷ മാത്രം നൽകണമെന്നായിരുന്നു വാദി ഭാഗം വാദിച്ചത്.

പാർക്കിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ അഞ്ച് വയസുകാരന്റെ പോസ്റ്റ് മോർട്ടത്തിൽ ഗുരുതരമായ അതിക്രമമാണ് എലിജ നേരിട്ടിരുന്നതെന്ന് വ്യക്തമായിരുന്നു. തലയോട്ടിയും മുഖത്തെ എല്ലുകളും തകർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലഹരി മരുന്നും വിഷവും ശരീരത്തിൽ എത്തിയ നിലയിലും പോഷഹാകാര കുറവും ശരീരമാകമാനം മുറിവുകളും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.

കുഞ്ഞിനെ ഏറെക്കാലം നഗ്നനാക്കി ശുചിമുറിയിലെ ടബ്ബിന് അകത്താക്കി പൂട്ടിയിട്ടിരുന്നതായും കുട്ടി ബുദ്ധിമുട്ടിയിരുന്നത് വീഡിയോയിലൂടെ നിരീക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. 16 മാസംകൊണ്ട് മെലിഞ്ഞ് ശോഷിച്ച കുഞ്ഞിന്റെ ഒരു കണ്ണ് അവസാന കാലത്തെ ചിത്രങ്ങളിൽ ഒരു കണ്ണ് തുറക്കാൻ പോലും സാധിക്കാത്ത നിലയിലാണുണ്ടായിരുന്നത്.

യുവതി ഭർത്താവിൽ നിന്ന് വിവാഹ മോചനം നേടിയ ശേഷം കുട്ടിയുമായി അരിസോണയിൽ നിന്ന് ന്യൂ ഹാംപ്ഷെയറിലെത്തിയ ശേഷമായിരുന്നു കുട്ടി സമാനതകളില്ലാത്ത അതിക്രമം നേരിട്ടിരുന്നത്. 2020 മെയ് മാസത്തിലാണ് യുവതി ഇവിടെ എത്തിയത്. മാനസികാരോഗ്യ വെല്ലുവിളികൾ നേരിട്ടിരുന്ന അഞ്ച് വയസുകാരനെ ഇവർ ചികിത്സിക്കാനും തയ്യാറായിരുന്നില്ല. മകനോട് ചെയ്യുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ ഇവർ കാമുകന് അയച്ച് നൽകുകയും ചെയ്തിരുന്നു.

38കാരിയുടെ പുരുഷ സുഹൃത്തും കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 45 വർഷം വരെയാണ് 38കാരിയുടെ കാമുകൻ തടവിൽ കഴിയേണ്ടത്. തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പെരുമാറാത്തതിനായിരുന്നു കുട്ടിയെ ഇവർ സമാനതകളില്ലാത്ത രീതിയിൽ ശിക്ഷിച്ചിരുന്നത്. എന്നാൽ കുട്ടിയുടെ മാനസിക വെല്ലുവിളി മൂലമുള്ള പെരുമാറ്റം നിയന്ത്രണ വിധേയം ആകാതിരുന്നതാണ് യുവതിയെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്നാണ്  പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കുഞ്ഞിന്റെ ഇൻഷുറൻസ് സംബന്ധിയായ വിവരങ്ങൾ നൽകാൻ മുൻ ഭർത്താവ് തയ്യാറാവാതിരുന്നത് കുട്ടിയ്ക്ക് ചികിത്സ നൽകാൻ തടസമായിയെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.

അമ്മയുടെ കാമുകനിലുള്ള രണ്ട് വയസുള്ള പെൺകുഞ്ഞിനൊപ്പം കാമുകന്റെ അമ്മയുടെ വീട്ടിലായിരുന്നു 5 വയസുള്ള എലിജ താമസിച്ചിരുന്നത്. വീടിന്റെ ബേസ്മെന്റിലായിരുന്നു എലിജയെ പാർപ്പിച്ചിരുന്നത്. 2020ൽ അവസാന തവണ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്ക് എത്തിച്ച സമയത്ത് 15 കിലോ ഭാരമായിരുന്നു കുഞ്ഞിനുണ്ടായിരുന്നത്. കുഞ്ഞ് തന്റെ സഹോദരിക്കൊപ്പം കാലിഫോർണിയയിൽ ആണ് താമസമെന്നായിരുന്നു യുവതി പരിശോധനയ്ക്ക് എത്തിയിരുന്ന അധികൃതരോട് വിശദമാക്കിയിരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആലപ്പുഴ ജനറൽ ആശുപത്രി ഒപി സമുച്ചയ ഉദ്ഘാടനം ഇന്ന്

Next Post

പാറശ്ശാലയിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ, വിവരം പുറത്തറിഞ്ഞത് പുറത്ത് പഠിക്കുന്ന മകൻ വീട്ടിലെത്തിയപ്പോൾ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പാറശ്ശാലയിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ, വിവരം പുറത്തറിഞ്ഞത് പുറത്ത് പഠിക്കുന്ന മകൻ വീട്ടിലെത്തിയപ്പോൾ

പാറശ്ശാലയിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ, വിവരം പുറത്തറിഞ്ഞത് പുറത്ത് പഠിക്കുന്ന മകൻ വീട്ടിലെത്തിയപ്പോൾ

ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം : കർശന നടപടി വേണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

പ്രിയങ്കയ്ക്കായി വീടുകയറി വോട്ടുറപ്പിക്കാൻ കോൺ​ഗ്രസ്; ഗൃഹസന്ദ‍ർശനം രാജ്‍മോഹൻ ഉണ്ണിത്താന്‍റെ നേതൃത്വത്തിൽ

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതർ സമരത്തിന്, പുനരധിവാസം വൈകുന്നതിനെതിരെ കളക്ട്രേറ്റിന് മുന്നിൽ ധർണ

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതർ സമരത്തിന്, പുനരധിവാസം വൈകുന്നതിനെതിരെ കളക്ട്രേറ്റിന് മുന്നിൽ ധർണ

ട്വിസ്റ്റുകളാൽ വാർത്തകളിൽ നിറഞ്ഞ് പാലക്കാട്; മൂന്ന് മുന്നണികളും പ്രചാരണച്ചൂടിൽ

ട്വിസ്റ്റുകളാൽ വാർത്തകളിൽ നിറഞ്ഞ് പാലക്കാട്; മൂന്ന് മുന്നണികളും പ്രചാരണച്ചൂടിൽ

തമിഴ്നാട് മന്ത്രിക്ക് പണി കൊടുത്ത് ഹാക്കര്‍മാര്‍; ട്വിറ്റർ അക്കൗണ്ട് പോയി

വിമാനങ്ങൾക്ക് പിന്നാലെ സ്റ്റാർ ഹോട്ടലുകൾക്കും ബോംബ് ഭീഷണി; 3 സംസ്ഥാനങ്ങളിലെ 24 ഹോട്ടലുകൾക്ക് സന്ദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In