• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പൊങ്കലിന് ബിയർ കുടി മത്സരം, രൂക്ഷ വിമർശനം പിന്നാലെ സംഘാടകരെ വിരട്ടി പൊലീസ്

by Web Desk 06 - News Kerala 24
January 5, 2024 : 9:28 am
0
A A
0
ഹരിയാനയിലെ കോര്‍പ്പറേറ്റ് ഓഫീസുകളില്‍ ഇനി ബിയര്‍ നുണഞ്ഞ് ജോലി ചെയ്യാം !

പുതുക്കോട്ട: പൊങ്കലിനോട് അനുബന്ധിച്ച് ബിയർകുടി മത്സരവും സമ്മാനവും പ്രഖ്യാപിച്ച സംഘാടകരെ വിരട്ടി പൊലീസ്. പുതുക്കോട്ടയിലെ വാണ്ടൻവിടുതി ഗ്രാമത്തിലെ പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായുള്ള മത്സരത്തിന്റെ പോസ്റ്റർ വൈറലായതിന് പിന്നാലെയാണ് സംഭവം. പൊങ്കലിനോട് അനുബന്ധിച്ച് ബിയർ കുടി മത്സരമാണ് ഇവിടെ സംഘാടകർ പ്രഖ്യാപിച്ചിരുന്നത്. വിജയിക്ക് ക്യാഷ് പ്രൈസ് അടക്കമുള്ള സമ്മാനവും പ്രഖ്യാപിച്ചിരുന്നു.

മത്സരത്തിന്റെ സമ്മാനത്തിന്റെ വിവരങ്ങളും നിബന്ധനകളും വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റർ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് സംഘാടകർക്ക് നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സംഘാടകരെ വിളിച്ച് വിരട്ടി വിട്ടത്.  വിജയിക്ക് 5,024 രൂപ ആണ് സമ്മാനം പ്രഖ്യാപിച്ചിരുന്നത്. ആദ്യത്തെ നാല് സ്ഥാനത്തുള്ളവർക്കായിരുന്നു സമ്മാനം പ്രഖ്യാപിച്ചത്.

ജനുവരി 15നാണ് തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷിക്കുന്നത്. പൊങ്കലുമായി ബന്ധപ്പെട്ട് പലവിധ മത്സരങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്നത്. കബഡി, വടം വലി, വെള്ളക്കുപ്പി നിറയ്ക്കൽ തുടങ്ങി പല വിധ മത്സരങ്ങളും നൂതനമായ പല മത്സരങ്ങളും പല സംഘാടകരും സംഘടിപ്പിക്കാറുണ്ട്. കാലങ്ങളായി സൈലന്റായി നടന്നിരുന്ന ഇത്തരം നൂതന മത്സരങ്ങളിലൊന്നായാണ് ബിയർ കുടിയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഗ്രാമീണരേയും ബന്ധുക്കളേയും സന്തോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം മത്സരങ്ങളെന്നതാണ് പ്രത്യേകത.

എന്നാൽ പൊങ്കലിന്റെ മഹത്വം കളയുന്നതാണ് ഇത്തരം കാണിച്ചുകൂട്ടലുകൾ എന്നാണ് വ്യാപകമാവുന്ന വിമർശനം. ഇത്തരത്തിലുള്ള പല വിധ മത്സരങ്ങൾ പലയിടങ്ങളിലും നടക്കുന്നതായി ശ്രദ്ധയിൽ വരുന്നുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. മത്സരത്തേക്കുറിച്ചുള്ള വിശദമായ വിവരം ഇങ്ങനെയാണ്. 10 ബിയർ കുടിക്കുന്നവർക്ക് ഒന്നാം സമ്മാനമായ 5024 രൂപ 9.5 ബിയർ കുടിക്കുന്നവർക്ക് രണ്ടാം സമ്മാനം 4024 രൂപ 9 ബിയർ കുടിക്കുന്നവർക്ക് 3024 8 ബിയർ കുടിക്കുന്നവർക്ക് 2024 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. എന്നാൽ മത്സരത്തിനിടയ്ക്ക് ഛർദ്ദിക്കുകയോ ഛർദ്ദിക്കാന്‍ വേണ്ടി മത്സരം പാതിവഴിയിലാക്കി മാറി നിൽക്കുകയോ ചെയ്താൽ അയോഗ്യരാകും. കുടിച്ച ബിയറിന്റെ പണവും സംഘാടകർക്ക് നൽകണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; ആറാം ക്ലാസുകാരൻ കൊല്ലപ്പെട്ടു, 5 പേർക്ക് പരുക്ക്

Next Post

മോദിയും യുഎഇ പ്രസിഡന്റും ജനുവരി ഒമ്പതിന് ഗുജറാത്തില്‍ റോഡ് ഷോ നടത്തും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മോദിയും യുഎഇ പ്രസിഡന്റും ജനുവരി ഒമ്പതിന് ഗുജറാത്തില്‍ റോഡ് ഷോ നടത്തും

മോദിയും യുഎഇ പ്രസിഡന്റും ജനുവരി ഒമ്പതിന് ഗുജറാത്തില്‍ റോഡ് ഷോ നടത്തും

അട്ടപ്പാടിയിൽ പശുവിനെ ആക്രമിച്ച് ഒറ്റയാന്‍

അതിരപ്പിള്ളിയില്‍ കാട്ടാന വീടു തകര്‍ത്തു; വീട്ടുകാര്‍ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു

അജ്ഞാതര്‍ വിഷം നല്‍കി?; അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍

ദാവൂദ് ഇബ്രാഹിം ജനിച്ചു വളർന്ന വീട് ഇന്ന് ലേലം ചെയ്യും

പ്രായം ഓര്‍മ്മശക്തിയെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രായം ഓര്‍മ്മശക്തിയെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുതുവർഷം ആഘോഷിക്കാൻ വർക്കലയിലെത്തിയ യുവതികൾക്കെതിരെ ലൈംഗിക അതിക്രമം, 26കാരന്‍ അറസ്റ്റിൽ

പുതുവർഷം ആഘോഷിക്കാൻ വർക്കലയിലെത്തിയ യുവതികൾക്കെതിരെ ലൈംഗിക അതിക്രമം, 26കാരന്‍ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In