• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾക്കെതിരായ ആസൂത്രിത നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുക: ബെഫി

by Web Desk 04 - News Kerala 24
September 28, 2023 : 6:32 pm
0
A A
0
കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾക്കെതിരായ ആസൂത്രിത നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുക: ബെഫി

തിരുവനന്തപുരം
> ജനകീയ ബാങ്കിംഗ് സംവിധാനം തകർക്കാനും സ്വകാര്യ ബാങ്കുകൾക്കും ഫിൻടെക് കമ്പനികൾക്കും മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കുകൾക്കും തഴച്ചു വളരുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ തുടർന്നുവരികയാണെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി).കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ പ്രത്യേകമായി ലക്ഷ്യം വച്ചുകൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ പുകമറ സൃഷ്ടിക്കുകയാണ്. വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളിലെ ക്രമക്കേടുകളെ പർവ്വതീകരിച്ച് കാണിച്ചുകൊണ്ട് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം സുരക്ഷിതമല്ലെന്ന പ്രചരണമാണ് മാധ്യമങ്ങളെ അടക്കം ഉപയോഗിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഏജൻസികളും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തുന്നത്. എന്നാൽ സമീപകാലത്ത് ഇന്ത്യയിലാകെ 64 മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കുകൾ തകർന്നതിനെ സംബന്ധിച്ച് ഇവർ മൗനം പാലിക്കുകയാണ്.

കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന സാഹചര്യത്തിൽ ക്ഷേമപെൻഷനുകളുടെ വിതരണവും, മറ്റു ക്ഷേമപദ്ധതികളും, പശ്ചാത്തല വികസന പദ്ധതികളും കേരള സർക്കാർ നടപ്പിലാക്കുന്നത് സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ നീക്കം നടക്കുന്നത്. കറൻസി പിൻവലിച്ച സാഹചര്യത്തിലും കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾക്കെതിരെ വലിയ ദുഷ്പ്രചരണമാണ് നടത്തിയിരുന്നത്. കേന്ദ്രസർക്കാരിൻ്റെ ആശീർവാദത്തോടെ രണ്ട് ലക്ഷത്തോളം മൾട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങൾ ആരംഭിക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾക്കെതിരായ അക്രമങ്ങൾ ശക്തിപ്പെട്ടിരിക്കുന്നത്.

മൾട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് യാതൊരു ഗ്യാരണ്ടിയും ഇല്ലെന്ന് കേന്ദ്ര സഹകരണ വകുപ്പിന്റെ ചുമതല നിർവഹിക്കുന്ന അമിത് ഷാ തന്നെ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് കൊമേഴ്സ്യൽ ബാങ്കിലെ നിക്ഷേപങ്ങളുടേതു പോലെ തന്നെ നിയമാനുസൃതമായ ഗ്യാരണ്ടി നിലവിലുണ്ട്. അതിന് പുറമേ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് പൂർണ്ണമായും സംസ്ഥാന സർക്കാരിൻ്റെ ഗ്യാരണ്ടിയും പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതു കൊണ്ടു തന്നെ സഹകരണ മേഖലയിലെ നിക്ഷേപകർ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ല. കേരളത്തിൽ നിന്നും സഹകരണ സ്ഥാപനങ്ങൾ സമാഹരിക്കുന്ന നിക്ഷേപങ്ങൾ കേരളത്തിൽ തന്നെ വായ്പയായി നൽകുകയോ, മുതൽമുടക്ക് നടത്തുകയോ ആണ് ചെയ്യുന്നത്. എന്നാൽ മൾട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങൾ ഊഹ കച്ചവട രംഗത്തേക്കും, കേരളത്തിന് പുറത്തുള്ള റിയൽ എസ്റ്റേറ്റ് മേഖലയിലേക്കുമാണ് പണമൊഴുക്കുന്നത്.

നിക്ഷേപകരുടെ ആശങ്കകൾ അകറ്റിയും, സഹകരണ മേഖലയെ ശക്തിപ്പെടുത്താനും സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നു. കേരളത്തിൻ്റെ അഭിമാന സ്തംഭങ്ങളായ ഈ സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ ജനങ്ങളും സഹകാരികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ബെഫി സംസ്ഥാന കമ്മിറ്റി പ്രസിഡൻ്റ് ഷാജു ആൻ്റണി, ജനറൽ സെക്രട്ടറി എൻ സനിൽ ബാബു എന്നിവർ ആഹ്വാനം ചെയ്യുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചിലർ അവൾക്ക് 50 ഉം നൂറും രൂപ നൽകി; പണമല്ല ആവശ്യം ചികിത്സയാണ് -മധ്യപ്രദേശിൽ ബലാത്സംഗം പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസ്

Next Post

എല്ലാ സഹകരണ ബാങ്കിലും ഇ ഡി വരും; ഭീഷണിയുമായി ബിജെപി

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
എല്ലാ സഹകരണ ബാങ്കിലും ഇ ഡി വരും; ഭീഷണിയുമായി ബിജെപി

എല്ലാ സഹകരണ ബാങ്കിലും ഇ ഡി വരും; ഭീഷണിയുമായി ബിജെപി

ചക്രവാതചുഴി, ന്യൂനമർദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

ചക്രവാതചുഴി, ന്യൂനമർദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

അഖിൽ മാത്യു അന്ന് വിവാഹചടങ്ങിൽ ; കെെക്കൂലി ആരോപണം പൊളിഞ്ഞു

അഖിൽ മാത്യു അന്ന് വിവാഹചടങ്ങിൽ ; കെെക്കൂലി ആരോപണം പൊളിഞ്ഞു

പോക്‌സോ നിയമം: സമ്മതം നൽകാനുള്ള കുറഞ്ഞപ്രായം 18ൽ നിന്നും 16 ആക്കരുതെന്ന്‌ നിയമകമീഷൻ

പോക്‌സോ നിയമം: സമ്മതം നൽകാനുള്ള കുറഞ്ഞപ്രായം 18ൽ നിന്നും 16 ആക്കരുതെന്ന്‌ നിയമകമീഷൻ

കുഴൽനാടനെതിരെയുള്ള ആരോപണത്തിൽനിന്ന് പിന്നോട്ട് പോയിട്ടില്ല; ആദ്യം വരുമാന സ്രോതസ് വെളിപ്പെടുത്തട്ടെ : സി എൻ മോഹനൻ

കുഴൽനാടനെതിരെയുള്ള ആരോപണത്തിൽനിന്ന് പിന്നോട്ട് പോയിട്ടില്ല; ആദ്യം വരുമാന സ്രോതസ് വെളിപ്പെടുത്തട്ടെ : സി എൻ മോഹനൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In