ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അഴുക്കുചാലില്‍ തലയും കൈയും അറ്റ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ദൗരാല പോലീസ് സ്റ്റേഷന് പരിധിയിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ കാര്‍ഷിക സര്‍വകലാശാലക്ക് പിന്നിലായുള്ള അഴുക്കുചാലിലാണ് തലയും കൈയും അറത്തുമാറ്റപ്പെട്ട നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രണ്ടു ദിവസം പഴക്കം ചെന്ന മൃതദേഹം 25 വയസ്സുള്ള യുവാവിന്റേതാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സമീപവാസിയായ സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. കൊലപാതകം നടത്തിയ ശേഷം തിരിച്ചറിയാതിരിക്കാന്‍ തലയറുത്ത് മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു. സ്ഥലത്തെ ഉന്നത പോലീസ് സംഘം ഉള്‍പ്പെടെത്തി തെളിവുശേഖരിച്ചു. നടപടി ക്രമങ്ങള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും പ്രധാന സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും മീററ്റ് സിറ്റി പോലീസ് സൂപ്രണ്ട് പിയൂഷ് സിങ് പറഞ്ഞു.