തെൽഅവീവ്: വിശുദ്ധ കേന്ദ്രമായ മസ്ജിദുൽ അഖ്സ സ്ഥിതി ചെയ്യുന്ന അൽ അഖ്സ കോമ്പൗണ്ടിൽ (ടെംപിൾ മൗണ്ട്) ഫലസ്തീനി മുസ്‍ലിംകളെ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റാമർ ബെൻ ഗ്വിർ.
‘ഫലസ്തീൻ അതോറിറ്റിയിൽ നിന്നുള്ള താമസക്കാരെ ഒരു കാരണവശാലും ഇസ്രായേലിലേക്ക് പ്രവേശിക്കാൻ നാം അനുവദിക്കരുത്. റിസ്ക് എടുക്കാൻ കഴിയില്ല. ഗസ്സയിൽ നമ്മുടെ സ്ത്രീകളും കുട്ടികളും ബന്ദികളായിരിക്കെ, ടെംപിൾ മൗണ്ടിൽ ഹമാസിനെ വിജയമാഘോഷിക്കാൻ അനുവദിക്കരുത്’ -ബെൻ ഗ്വിർ എക്സിൽ പോസ്റ്റ് ചെയ്തു.
കടുത്ത മുസ്‍ലിം, ഫലസ്തീൻ വിരുദ്ധ നിലപാടുകൾ പരസ്യമായി സ്വീകരിക്കുന്ന യാഥാസ്ഥിക സയണിസ്റ്റ് നേതാവാണ് ബെൻ ഗ്വിർ. റമദാനിൽ ജറുസലേമിൽ ഫലസ്തീനികൾക്ക് വിലക്കേർപ്പെടുത്താൻ ശ്രമിക്കുന്നതായി ഇസ്രായേൽ ചാനൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കി ഗ്വിർ സോഷ്യൽ മീഡിയയിൽ രംഗത്തുവന്നത്.
ഗസ്സയിൽനിന്ന് ഫലസ്തീനികളെ പൂർണമായും ഒഴിപ്പിച്ച് നാടുകടത്തണമെന്ന് നേരത്തെ ഇയാൾ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മസ്ജിദുൽ അഖ്സ സന്ദർശിച്ച് വൻനയതന്ത്ര കോലാഹലങ്ങളും ഗ്വിർ