ബെംഗളൂരു: ബെംഗളൂരുവില്‍ പിറന്നാള്‍ ആഘോഷത്തിന് തൊട്ടുപിന്നാലെ കാമുകിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ബെംഗളൂരുവിലെ ലഗ്ഗെരെയിലാണ് 24 കാരിയായ നവ്യയാണ് മരിച്ചത്. ഇരുവരും ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് അരുംകൊലയിലേക്ക് നയിച്ചത്. നവ്യ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ക്ലര്‍ക്ക് ആയിരുന്നു. കനക്പൂര്‍ സ്വദേശിയാണ് പ്രശാന്ത്. മറ്റൊരാളുമായി നവ്യയ്ക്ക് ബന്ധമുണ്ടെന്ന പ്രശാന്തിന് സംശയം തോന്നിയതോടെ ഇവര്‍ക്കിടെയില്‍ വഴക്ക് പതിവായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നവ്യയുടെ പിറന്നാള്‍. എന്നാല്‍ ചില തിരക്കുകള്‍ കാരണം ആഘോഷങ്ങള്ക്കെത്താന് പ്രശാന്തിന് കഴിഞ്ഞില്ല. ഇതോടെ വ്യാഴാഴ്ച തന്റെ വീട്ടിലേക്ക് ഇയാള്‍ യുവതിയെ ക്ഷണിക്കുകയായിരുന്നു. പിറന്നാള്‍ ആഘോഷത്തിനായി മുറിയില്‍ ബലൂണുകള്‍ ഉള്‍പ്പെടെ നിറച്ച് അലങ്കരിച്ചിരുന്നു. പിന്നാലെ കേക്ക് മുറിക്കാന്‍ നവ്യയെ വിളിച്ചു. പരസ്പരം കേക്ക് പങ്കിട്ടതിന് പിന്നാലെ പ്രശാന്ത് അടുക്കളയില്‍ പോയി കത്തിയെടുത്ത് വന്ന് നവ്യയുടെ കഴുത്തറുക്കുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു.